ഡൽഹിയിൽ ലൈംഗികത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ആദ്യ ആരോഗ്യകേന്ദ്രം തുറന്നു
ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള ആദ്യ പ്രത്യേക ആരോഗ്യ കേന്ദ്രം ഞായറാഴ്ച തലസ്ഥാനത്ത് തുറന്നു. നഗരത്തിലെ ജി.ബി. റോഡിലാണ് ക്ലിനിക്ക് സ്ഥാപിച്ചത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവാഭാരതി ഉത്കർഷ് ഇനിഷ്യേറ്റീവ് ആണ് പ്രദേശത്തെ അടച്ചിട്ട സ്കൂൾ പ്രദേശത്ത് ക്ലിനിക്ക് ആരംഭിച്ചത്.
ഈ ക്ലിനിക്കിൽ 7 ഡോക്ടർമാർ ഉണ്ടാകും. പതിവ് പരിശോധനകൾക്കും ചികിത്സയ്ക്കും ഇവിടെ സൗകര്യമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെ മറ്റ് ക്ലിനിക്കുകൾ സന്ദർശിക്കുമ്പോൾ ലൈംഗികത്തൊഴിലാളികൾ നേരിടുന്ന വിവേചനത്തിനും അവഗണനയ്ക്കും ഇത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സേവാഭാരതി ഉത്കർഷ് ഇനിഷ്യേറ്റീവ് ഡൽഹി റീജിയൺ ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത പറഞ്ഞു.