കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം; മുഖ്യമന്ത്രിയുടെ ഉന്നതാധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്
കോട്ടയം: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിയോഗിച്ച ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള 2 അംഗ സമിതി കോട്ടയം കളക്ടറേറ്റിൽ സിറ്റിംഗ് നടത്തും.
വിദ്യാർത്ഥി പ്രതിനിധികളും അധ്യാപക അനധ്യാപക പ്രതിനിധികളും തെളിവെടുപ്പിനായി എത്തും. സമരത്തെ തുടർന്ന് ഡിസംബർ 24 മുതൽ ജനുവരി 8 വരെ കോളേജ് അടച്ചിടാൻ കളക്ടർ ഉത്തരവിട്ടിരുന്നു.
ഡയറക്ടർ ശങ്കർ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ അഞ്ചിനാണ് സമരം ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷൻ രണ്ടാഴ്ച മുമ്പ് തെളിവെടുപ്പ് നടത്തിയിരുന്നു.