ശ്രീനിവാസൻ വധക്കേസ് എൻഐഎക്ക് കൈമാറാൻ ഉത്തരവ്
തിരുവനന്തപുരം: ശ്രീനിവാസൻ വധക്കേസിലെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. കേസ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ എൻഐഎയ്ക്ക് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.ജി.പിക്കു നൽകി.
ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണ 44 പേർക്കെതിരെ പാലക്കാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശ്രീനിവാസന്റെ കൊലപാതകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു.