കര്‍ണാടകയില്‍ അനില്‍ ആന്റണിയെ ബിജെപി പ്രചരണത്തിനിറക്കും; കോണ്‍ഗ്രസ് കോട്ടകള്‍ പിടിക്കുക ലക്ഷ്യം
ബംഗളൂരു: അടുത്ത മാസം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി പ്രചരണത്തിനിറങ്ങും. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍ പിടിക്കുകയുന്ന ലക്ഷ്യത്തോടെയാണ് ബിജെപി അനില്‍ ആന്റണിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനറക്കുന്നത്.
അതിനിടെ, യുവം പരിപാടിയില്‍ അനില്‍ ആന്റണി നടത്തിയ പ്രസംഗത്തിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അനില്‍ ആന്റണിയെ പരിഹസിച്ച് രംഗത്തെത്തി. എന്നാല്‍, പ്രസംഗത്തില്‍ വന്നത് ചെറിയ പിശകാണെന്നും താനുദ്ദേശിച്ചത് 25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണെന്നും അനില്‍ ആന്റണി പിന്നീട് വിശദീകരിച്ചു.
കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണല്‍ മേയ് 13ന് ആണ്. ഭിന്നശേഷിക്കാര്‍ക്കും എണ്‍പതു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടര്‍മാരാണ്
കര്ണാടകയിലുള്ളത്.9.17 ലക്ഷം പുതിയ വോട്ടര്‍മാരും ഇത്തവണ ബൂത്തിലെത്തും.