റാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസ്; ഗുജറാത്ത് ഹൈക്കോടതി നാളെ അപ്പീല്‍ പരിഗണിക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസ് ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും. സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് ഹൈക്കോടതി നാളെ പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വാദം കേള്‍ക്കും. അതേസമയം വാദം കേള്‍ക്കുന്നതില്‍ നിന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോതി ജഡ്ജി ഗീതാ ഗോപി പിന്‍മാറിയിരുന്നു. മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു.

2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് മോദി എന്നു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമര്‍ശം.