കര്‍ണടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് പൊതുഗതാഗത ബസുകളില്‍ സൗജന്യ യാത്ര; രാഹുല്‍ ഗാന്ധി

മംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൊതുഗതാഗത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാറിന്റെ ആദ്യ ദിവസം തന്നെ ഇത് നടപ്പിലാക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.

മംഗളൂരുവില്‍ കോണ്‍ഗ്രസ് സംഘചടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാനും രാഹുല്‍ മടികാണിച്ചില്ല. നരേന്ദ്ര മോദി എല്ലാവരുടെയും എക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനവും പാലിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതകൊണ്ട് എല്ലാവരും അഴിമതിക്കെതിരെ പോരാടണമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.