40കാരൻ ഹൈഡ്രജൻ ബലൂണിനുള്ളിൽ കുടുങ്ങിപ്പോയത് രണ്ട് ദിവസം

ചൈന: ഹൈഡ്രജൻ ബലൂണുകൾ ആകാശത്തിൽ കൂടി പൊങ്ങി പറക്കുമ്പോൾ ചിലപ്പോഴൊക്കെ നമുക്കും തോന്നാറില്ലേ ബലൂണിൽ തൂങ്ങിക്കിടന്ന് ആകാശത്തിലൂടെ പോയാലോ എന്ന്. എന്നാൽ ഒരു ചൈനക്കാരന് ശരിക്കും അത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈഡ്രജൻ ബലൂൺ ഇയാളുമായി ആകാശത്തിലൂടെ 320 കിലോമീറ്റർ പറന്നു. ഒരു ബലൂണിനുള്ളിൽ അയാൾ രണ്ട് ദിവസം ആകാശത്ത് ചെലവഴിച്ചു.

40 കാരനായ ഹുവും ഭാര്യയും ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഫോറസ്റ്റ് പാർക്കിലെ ജീവനക്കാരാണ്. ഞായറാഴ്ച പതിവുപോലെ ഫോറസ്റ്റ് പാർക്കിൽ ജോലിക്കെത്തിയതായിരുന്നു ഇരുവരും. പൈൻ പരിപ്പ് ശേഖരിക്കുന്നതിനിടെ അവർ വഹിച്ചിരുന്ന ഹൈഡ്രജൻ ബലൂണിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. അപ്പോൾ ബലൂൺ ആകാശത്തേക്ക് പറക്കാൻ തുടങ്ങി. ബലൂൺ പറക്കാൻ തുടങ്ങിയ ഉടനെ, ഹുവിന്‍റെ ഭാര്യ ബലൂണിൽ നിന്ന് ചാടി രക്ഷപ്പെട്ടു. പക്ഷേ, ഹുവിന് താഴേക്ക് ചാടാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ബലൂൺ വളരെ ഉയരത്തിൽ എത്തിയിരുന്നു. 

ഹുവിന്‍റെ ഭാര്യ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. എന്നാൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴേക്കും ബലൂൺ ഹുവിനൊപ്പം എവിടെയോ പോയിരുന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ ഇയാളുടെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും സ്ഥലം തിരിച്ചറിയുകയും ചെയ്തു. പക്ഷേ, അപ്പോഴും ഹുവിനെ താഴെയിറക്കാൻ കഴിഞ്ഞില്ല. അതിനാൽ രണ്ടാം ദിവസം, രക്ഷാപ്രവർത്തകർ ബലൂണിന്‍റെ കാറ്റ് സാവധാനം അഴിച്ചുവിടാനും ഇറങ്ങാൻ ശ്രമിക്കാനും പറഞ്ഞു. രക്ഷാപ്രവർത്തകർ പറഞ്ഞതുപോലെ ഹു കൃത്യമായി ചെയ്തു.