കുഞ്ഞുണ്ടാകണമെന്ന വഴക്കിനെ തുടര്‍ന്ന് 51-കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; യുവാവിന് ജാമ്യം

കൊച്ചി: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് അരുണിന് (29) ജാമ്യം ലഭിച്ചത്. ആറുമാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു.

50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആൾജാമ്യവും വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഒരു കുട്ടിയെച്ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു എന്നതായിരുന്നു കേസ്. 2020 ഡിസംബറിലായിരുന്നു ഇത്. അറസ്റ്റിലായ അരുണിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, ഇയാൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹർജി നൽകി.

തുടർന്ന് സെഷൻസ് കോടതി ജാമ്യം റദ്ദാക്കി. സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് അരുൺ ഹൈക്കോടതിയെ സമീപിച്ചത്. ഇതും ശാഖാകുമാരിയുടെ കുടുംബം നൽകിയ ഹർജിയും പരിഗണിച്ചാണ് ജാമ്യം റദ്ദാക്കിയ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചത്.