ബെഡ് സ്പ്രിംഗിന് ഇടയിൽ കുടുങ്ങി 6 അടി നീളമുള്ള പാമ്പ്

ഇംഗ്ലണ്ടിൽ ഉടമയുടെ ബെഡ് സ്പ്രിംഗിന് ഇടയിൽ കുടുങ്ങി 6 അടി നീളമുള്ള പാമ്പ്. വീട്ടുടമ ടാങ്കിനുള്ളിൽ വളർത്തിയിരുന്ന സിഡ് എന്ന പാമ്പ് ആണ് ടാങ്കിൽ നിന്ന് രക്ഷപെട്ട് മെത്തയ്ക്കടിയിലെ ബെഡ് സ്പ്രിംഗുകൾക്ക് ഇടയിൽ കുടുങ്ങിയത്. ഒടുവിൽ പാമ്പിനെ രക്ഷിക്കാൻ വെസ്റ്റ് യോർക്ക്ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് എത്തുകയായിരുന്നു.