‘ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത് രാജ്യത്താദ്യം’

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പിണറായി വിജയൻ ധൈര്യമുണ്ടോയെന്നും മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് സി.പി.എം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

യു.പി.എ സർക്കാരിന്റെ കാലത്ത് കേസുകളിൽ ഇടനിലക്കാർ ഉണ്ടായിരുന്നുവെന്ന് വി.ഡി സതീശൻ മനസിലാക്കണം. എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിക്കപ്പെടുന്നത് നരേന്ദ്ര മോദിയുടെ ഭരണം കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് സ്വപ്ന തന്നെ പറഞ്ഞിരുന്നു. ഇന്നലെ കേട്ട തിരക്കഥ പറയാൻ കസ്റ്റംസ് നേരത്തെ ശ്രമിച്ചിരുന്നു. താന്‍ ശമ്പളം പറ്റുന്ന തൊഴിലിന്റെ കൂറ് ആണ് സ്വര്‍ണക്കടത്തുകാരി കാട്ടിയതെന്നും സ്വപ്ന പറയുന്നത് പി.സി.ജോര്‍ജിനെ അറിയില്ലെന്നാണെന്നും എന്നാൽ അറിയാത്ത ആളുകള്‍ തമ്മില്‍ എങ്ങനെയാണ് പരസ്പരം ഫോണിൽ പലതവണ ബന്ധപ്പെടാൻ കഴിയുന്നതെന്ന് സ്വപ്ന പറഞ്ഞതായും അദ്ദേഹം പറഞ്ഞു.