റഷ്യയിലെ വവ്വാലുകളിൽ അപകടകാരിയായ പുതിയ വൈറസ് ഖോസ്റ്റ -2 കണ്ടെത്തി
റഷ്യ : രണ്ട് വർഷത്തിലേറെയായി ജനജീവിതം സ്തംഭിപ്പിച്ച കോവിഡ് 19 ൽ നിന്ന് ലോകം കരകയറുമ്പോൾ കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസ് രംഗത്ത്. റഷ്യയിലെ വവ്വാലുകളിൽ ആണ് പുതിയ വൈറസ് ഖോസ്റ്റ-2 കണ്ടെത്തിയതായി പറയുന്നത്.
വൈറസിന്‍റെ സാന്നിധ്യം 2020 ന്‍റെ തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും അത് ആക്രമണകാരിയല്ലെന്ന നിഗമനത്തിലാണ് അന്ന് എത്തിയത്. എന്നാൽ വൈറസിനെ ഭയക്കണമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഖോസ്റ്റ-2 ന് മനുഷ്യരെ ബാധിക്കാൻ കഴിയുമെന്ന് മാത്രമല്ല, പുതിയ വൈറസിന് കോവിഡ് -19 നെതിരായ വാക്സിനേഷനിലൂടെ നേടിയ പ്രതിരോധശേഷി നിർവീര്യമാക്കാനുള്ള കഴിവും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.