മാന്യമായ ശമ്പളം വേണം; യു.കെയില്‍ ആയിരക്കണക്കിന് തപാല്‍ ജീവനക്കാര്‍ തെരുവിലിറങ്ങി
ലണ്ടന്‍: കുറഞ്ഞ ശമ്പള വർദ്ധനവിൽ പ്രതിഷേധിച്ച് യുകെയിലുടനീളമുള്ള ആയിരക്കണക്കിന് തപാൽ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. ക്രൗണ്‍ ലോഗോയുള്ള പാഴ്സലുകളും കത്തുകളും രാജ്യത്തുടനീളം വിതരണം ചെയ്യുന്ന റോയല്‍ മെയില്‍ ഗ്രൂപ്പിലെ തൊഴിലാളികളാണ് സമരവുമായി പിക്കറ്റ് ലൈനുകളില്‍ ചേരുന്നത്.
“ഞങ്ങൾക്ക് മാന്യമായ വേതനം വേണം” എന്ന മുദ്രാവാക്യം ഉയർത്തി കിഴക്കൻ ലണ്ടനിൽ, തപാൽ ജീവനക്കാർ വെള്ളിയാഴ്ച ഡെലിവറി ഓഫീസിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.
റോയൽ മെയിൽ ഗ്രൂപ്പ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനിലെ (സിഡബ്ല്യുയു) 1,15,000 അംഗങ്ങൾ ആസൂത്രണം ചെയ്ത പണിമുടക്കിൽ ആദ്യത്തേതായിരുന്നു വെള്ളിയാഴ്ച നടന്നത്.