വിവാഹദിനത്തില്‍ വരനും വധുവും തമ്മില്‍ അടിപിടി
നേപ്പാൾ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട പലതരം അനുഷ്ഠാനങ്ങളുണ്ട്. നേപ്പാളിൽ നിന്നുള്ള അത്തരമൊരു ആചാരത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവാഹച്ചടങ്ങിനിടെ വധുവും വരനും വിവാഹ വസ്ത്രം ധരിച്ച് വഴക്കിടുന്നത് വീഡിയോയിൽ കാണാം.
ചടങ്ങിന്‍റെ ഭാഗമായി, വധുവും വരനും പരസ്പരം ഭക്ഷണമെന്തെങ്കിലും വായില്‍വെച്ച് കൊടുക്കണം. ആരാണ് ഏറ്റവും വേഗത്തില്‍ ഭക്ഷണം കഴിപ്പിക്കുന്നത് എന്നു നോക്കി ഒരു മത്സരം പോലെയാണ് ഈ ചടങ്ങ്. ഇതിന്‍റെ ഭാഗമായി വധുവും വരനും പരസ്പരം മത്സരിക്കുകയായിരുന്നു. പക്ഷേ, അൽപം കടന്നുപോയി എന്നു മാത്രം.
വീഡിയോയിൽ, വധു നീട്ടിയ ഭക്ഷണം വരൻ തട്ടിമാറ്റുന്നതും വധു അത് കഴിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. തുടർന്ന് ഇരുവരും മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് പരസ്പരം തള്ളാനും അടിക്കാനും തുടങ്ങി. ഇതോടെ ബന്ധുക്കള്‍ ഇടപെട്ട് വരനേയും വധുവിനേയും പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം.