ചൈനയിൽ പാർട്ടി കോൺഗ്രസിനിടെ മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്‍റെ അവസാന ദിവസം നാടകീയ രംഗങ്ങൾ. മുൻ പ്രസിഡന്‍റ് ഹു ജിന്‍റാവോയെ സമാപന സമ്മേളന വേദിയിൽ നിന്ന് പുറത്താക്കി. നിലവിലെ പ്രസിഡന്‍റിന്‍റെ തൊട്ടടുത്ത് വേദിയിലിരിക്കെ ഹു ജിന്‍റാവോയെ സെക്യൂരിറ്റി ഗാർഡുകൾ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

അതേസമയം, ജിന്‍റാവോ ഷി ജിൻപിംഗുമായി സംസാരിക്കാൻ ശ്രമിക്കുന്നതും ഷി തല കുലുക്കുന്നതും വീഡിയോയിൽ കാണാം. എന്തിനാണ് ജിന്‍റാവോയെ സ്റ്റേജിൽ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമല്ല. പാർട്ടിയിലും ഭരണത്തിലും ഷിയുടെ പരമാധികാരം ഊട്ടിയുറപ്പിച്ച സമ്മേളനം ഇന്ന് സമാപിക്കും. 

ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 2300 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഷി ജിൻപിംഗ് മൂന്നാം തവണയും പ്രസിഡന്‍റായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.