മത്സ്യങ്ങളിലെ ഫോർമാൽഡിഹൈഡിന്‌ പരിധി നിശ്ചയിച്ചു

തിരുവനന്തപുരം: മത്സ്യങ്ങളിലെ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന്‍റെ സാന്നിധ്യത്തിന് അളവ് നിശ്ചയിച്ച് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി കൺട്രോൾ അധികൃതർ. ഫോര്‍മാല്‍ഡിഹൈഡിന്‍റെ നേർപ്പിച്ച രൂപമായ ഫോര്‍മാലിൻ ചേർക്കാൻ അനുവാദമില്ല, പക്ഷേ ഫോര്‍മാല്‍ഡിഹൈഡ് മത്സ്യങ്ങളിൽ സ്വാഭാവികമായി രൂപപ്പെടുന്നു. ഇത് ഒരു പരിധിയിൽ കൂടുതൽ ആയിരിക്കില്ല. കൂടുതൽ ഫോർമാലിൻ കണ്ടെത്തിയാൽ, മത്സ്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഇത് കൃത്രിമമായി ചേർത്തതായിരിക്കാം. ഫോർമാലിൻ ചേർക്കുന്നത് തടയുന്നതിനാണ് പരിധി നിശ്ചയിച്ചത്.

വിവിധ മത്സ്യ വിഭാഗങ്ങളിൽ ഫോർമാലിൻ സാന്നിധ്യം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. പരിശോധനകളിൽ ഈ മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കടൽ മത്സ്യം, ശുദ്ധജല മത്സ്യങ്ങൾ എന്നീ വിഭാഗത്തിൽ കിലോഗ്രാമിന് 4 മില്ലിഗ്രാമാണ് ഫോര്‍മാല്‍ഡിഹൈഡിന്റെ പരിധി. മാർക്കറ്റിലെ എല്ലാ പ്രധാന മത്സ്യങ്ങളും ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ഈ വിഭാഗത്തിൽ പെടാത്ത മത്സ്യങ്ങളെ അടുത്ത വിഭാഗത്തിൽ ഉൾപ്പെടുത്താനും കിലോഗ്രാമിന് പരമാവധി 8 മില്ലിഗ്രാം ഫോര്‍മാല്‍ഡിഹൈഡ് എന്ന അളവും നിശ്ചയിച്ചിട്ടുണ്ട്.