നെതർലാൻഡ്സിൽ ഗെയിമിനിടെ 22 പൗണ്ട് മെറ്റൽ ബോൾ തട്ടി ഒരാൾ മരിച്ചു
നെതർലാൻഡ്സ് : നെതർലാൻഡ്സിൽ നടന്ന ഹൈലാൻഡ് ഗെയിംസ് ഇവന്‍റിൽ ഹാമർ ത്രോ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഞായറാഴ്ച (ഓഗസ്റ്റ് 7) ഗെൽഡ്രോപ്പ് കാസിലിലാണ് സംഭവം നടന്നത്. ടൂർണമെന്‍റിൽ ഒരു മത്സരാർത്ഥി എറിഞ്ഞ 22 പൗണ്ട് ലോഹ പന്ത് മതിലിനു മുകളിലൂടെ പോയി 65 കാരന്റെ ദേഹത്ത് പതിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് അയച്ച ട്രോമാ ഹെലികോപ്റ്ററിനും മറ്റ് എമർജൻസി സർവീസുകൾക്കും ആളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
“പെൻഡുലം താഴെ വീഴുന്നതും, പന്ത് മതിലിന് മുകളിലൂടെ പോകുന്നതും കണ്ടു. തുടർന്ന് ഒരു സ്ത്രീ വളരെ ഉച്ചത്തിൽ നിലവിളിക്കുന്നതാണ് കേട്ടത്. അതൊരു കാഴ്ചക്കാരനായിരുന്നില്ല, അതുകൊണ്ട് തന്നെ പന്ത് വരുന്നത് അയാൾ കണ്ടതുമില്ല”, ഒരു ദൃക്സാക്ഷി പറഞ്ഞു.