മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വകുപ്പ് മേധാവികളുടേയും കളക്ടർമാരുടേയും യോഗം
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവികളുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ഇന്ന് ചേരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് ദ്വിദിന യോഗം നടക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണവും പേവിഷ പ്രതിരോധ കർമ്മ പദ്ധതിയും പ്രധാന ചർച്ചാവിഷയമാകും. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തന രേഖകൾ, പദ്ധതികൾ എന്നിവയും ചർച്ചയാകും.