ആര്‍എസ്‌എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപീകരിക്കുന്നു

കൊല്ലം: ക്രിസ്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാൻ ആർഎസ്എസ് നീക്കം. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി അംഗീകരിക്കാവുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പുതിയ സംഘടനയിലൂടെ ആർഎസ്എസ് ലക്ഷ്യമിടുന്നത്.

‘സേവ് അവര്‍ നേഷൻ ഇന്ത്യ’ എന്ന പേരിൽ സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവിൽ വരും. സംസ്ഥാന ഘടകം നിലവിൽ വന്ന് പ്രവർത്തനങ്ങൾക്കായി പദ്ധതി തയ്യാറാക്കിയ ശേഷം ജില്ലാ, താലൂക്ക് യൂണിറ്റുകൾ പ്രഖ്യാപിക്കും.

സംഘടന നിയമിക്കുന്ന പ്രവർത്തകരും വിവിധ സഭകളിലെ വിശ്വാസികളും ‘സേവ് അവര്‍ നേഷൻ ഇന്ത്യ’ ഭാരവാഹികളായിരിക്കും. എന്നാൽ, ആർഎസ്എസ് നേതാക്കൾ സംഘടനയുടെ തലപ്പത്തേക്ക് വന്നേക്കില്ലെന്നാണ് വിവരം.