കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നു

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപകമാകുന്നു. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 4.6 ആണ് പടരുന്നത്. ബ്രിട്ടനിൽ‌ ഓ​ഗസ്റ്റ് പതിനാല് മുതലുള്ള കണക്കുകളിൽ BA.4.6ന്റെ വ്യാപനം 3.3% ആണ്‌ കണ്ടെത്തിയത്. ഇതിൽ 9% വർധനവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സിഡിസിപി(സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ)യുടെ കണക്കുകൾ അനുസരിച്ച് യുഎസിൽ പുതിയ ഉപവകഭേദത്തിന്റെ വ്യാപനം 9 ശതമാനത്തോളമാണുള്ളത്. ലോകത്തെ മറ്റു പലരാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.