മുഖത്തിന്റെ ഒരു ഭാഗം തളർന്നു; രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ
തനിക്ക് റംസി ഹണ്ട് സിൻഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ. തന്റെ മുഖത്തിന്റെ ഒരു ഭാഗം തളർന്നിരിക്കുകയാണെന്നും തനിക്ക് കണ്ണ് ചിമ്മാനോ വലത് കണ്ണ് ചലിപ്പിക്കാനോ കഴിയുന്നില്ലെന്നും താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
എന്താണ് റാംസി ഹണ്ട് സിൻഡ്രോം?
റംസി ഹണ്ട് സിൻഡ്രോം വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു രോഗമാണ്. പ്രധാനമായും ഞരമ്പുകളെ ആണിത് ബാധിക്കുന്നത്. ഇത് മുഖത്തെ ഞരമ്പുകളെ ബാധിക്കുകയും ഒരു വശത്തെ ചലനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ആദ്യം ചെവിയെയോ വായയെയോ ആണ് ബാധിക്കുന്നത്.