ഇസ്രയേലിൽ കണ്ടെത്തിയ പുരാതന നിധിശേഖരത്തിൽ അപൂർവ മോതിരം

കഴിഞ്ഞ വർഷം ഡിസംബറിൽ ഇസ്രായേൽ തീരത്തുള്ള പുരാതന തുറമുഖമായ കൈസര്യയിൽ ഒരു വലിയ നിധി ശേഖരം കണ്ടെത്തിയിരുന്നു. ഇസ്രയേൽ പുരാവസ്തു വകുപ്പിൻ കീഴിലുള്ള മുങ്ങൽ വിദഗ്ധരാണ് ചരിത്രാതീത കാലത്തെ നിധി കണ്ടെത്തിയത്. പൗരാണിക പ്രാധാന്യമുള്ള മേഖലയിൽ സർവേയിങ് നടത്തുന്നതിനിടയിൽ യാദൃച്ഛികമായാണു നിധി വെട്ടപ്പെട്ടതെന്ന് ഇസ്രയേലി പുരാവസ്തുവകുപ്പ് അറിയിച്ചു.

ആദ്യമായി, ലോഹം കൊണ്ട് നിർമ്മിച്ചതും കാലപ്പഴക്കത്താൽ ദ്രവിച്ചതുമായ ഒരു നങ്കൂരം മുങ്ങൽ വിദഗ്ധർ കണ്ടെത്തി. ഇതിനെ തുടർന്ന് കൂടുതൽ വസ്തുക്കൾ ഇവിടെ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ അവർ ഇവിടെ ഊർജ്ജിതമായ അന്വേഷണം നടത്തി. അപ്പോഴാണ് പ്രാചീനകാലത്തെ പല വസ്തുക്കളും ഉയർന്നുവന്നത്.

എ.ഡി. 14-ാം നൂറ്റാണ്ടിൽ തകർന്ന രണ്ട് വലിയ കപ്പലുകളിൽ നിന്നുള്ള നിധിയാണ് പര്യവേഷണസംഘം കണ്ടെത്തിയത്. ആയിരക്കണക്കിന് പുരാതന നാണയങ്ങൾ, വിലയേറിയതും വ്യത്യസ്ത തരത്തിലുള്ള ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്വർണ്ണം, വെള്ളി, വെങ്കലം എന്നിവ ഉപയോഗിച്ചാണ് നാണയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വിലമതിക്കാനാവാത്ത രത്നക്കല്ലുകൾ, വെങ്കലത്തിൽ നിർമ്മിച്ച മുത്തുകൾ, അക്കാലത്ത് റോമാസാമ്രാജ്യത്തിന്‍റെ ചിഹ്നമായിരുന്ന കഴുകന്‍റെ രൂപത്തിലുള്ള ഒരു ലോഹ പ്രതിമ, മുഖംമൂടി ധരിച്ച ഒരു നർത്തകിയുടെ ശിൽപം, മൺപാത്രങ്ങൾ എന്നിവ നിധിയിൽ ഉൾപ്പെടുന്നു. എന്നാൽ ഇവ ഏറ്റവും കൗതുകകരവും വിലയേറിയതുമായ നിധി ഒരു സ്വർണ്ണ മോതിരമാണ്. എട്ട് കോൺ ഘടനയുള്ള മോതിരത്തിന്‍റെ മധ്യത്തിൽ പച്ച നിറത്തിലുള്ള ഒരു രത്നക്കല്ലുണ്ട്. അതിൽ ആട്ടിടയന്‍റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.