തകർപ്പൻ ജയം; ബെംഗളുരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്
കൊച്ചി: കഴിഞ്ഞ സീസണിൽ മിക്ക ടീമുകളോടും ബ്ലാസ്റ്റേഴ്സ് പകരം ചോദിച്ചിരുന്നെങ്കിലും ബെംഗളൂരു എഫ്‌സിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ആ കണക്ക് പരിഹരിച്ചു. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-2നാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
ഇടവിട്ട് മഴ പെയ്തിട്ടും ആവേശം മാഞ്ഞുപോകാത്ത കൊച്ചി സ്റ്റേഡിയത്തിൽ കളിയുടെ ഗതിക്ക് വിപരീതമായി ബെംഗളുരു ആദ്യം ലീഡ് നേടി. 12-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ലീഡ് നേടിയത്. എന്നാൽ ഈ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സ് പതറാതെ ബെംഗളൂരുവിനെ ആക്രമിക്കുന്നത് തുടർന്നു. 25-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്. അഡ്രിയാൻ ലൂണയുടെ ഫ്രീകിക്ക് ബെംഗളൂരു പോസ്റ്റിൽ തട്ടി പുറത്തായി. ഇത് സന്ദീപ് സിങ്ങിലേക്ക് പോയി. സന്ദീപിന്‍റെ ക്രോസ് മാർക്കോ ലെസ്കോവിച്ച് വലയിലേക്ക് പായിച്ചു.
43-ആം മിനുറ്റിൽ ദിമിത്രിയോസ് ഡയമന്റാകോസ് 70-ആം മിനുറ്റിൽ അപോസ്തോലസ് ഗിയനൗ എന്നിവർ ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ നേടി. 81-ആം മിനുറ്റിൽ ജാവി ഹെർണാണ്ടസിലൂടെ ബാംഗ്ലൂർ രണ്ടാം ഗോൾ നേടിയെങ്കിലും, പിന്നീട് ഗോളൊന്നും നേടാനായില്ല.