കാമാഖ്യ ക്ഷേത്രത്തിലേക്കൊരു യാത്ര; അനുഭവക്കുറിപ്പ് പങ്കുവച്ച് മോഹന്‍ലാല്‍

അസമിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന താന്ത്രിക ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. താന്ത്രിക ആരാധനയുടെ കേന്ദ്രമായാണ് തീർത്ഥാടകർ കാമാഖ്യ ദേവീക്ഷേത്രത്തെ കണക്കാക്കുന്നത്.
ഇപ്പോൾ കാമാഖ്യയിലേക്കുള്ള യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.

കാമാഖ്യ സന്ദർശനത്തിന് ശേഷം ബ്രഹ്മപുത്രയിലെ ഒരു ചെറിയ ദ്വീപിലേക്ക് യാത്ര ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു. യാത്രയുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ യാത്ര ഞങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ആർ രാമാനന്ദിന്‍റെ കൂടെയാണ് മോഹൻലാലിന്റെ യാത്ര.

മോഹൻലാലിന്‍റെ യാത്രാക്കുറിപ്പ്: ‘കേട്ടു കേള്‍വി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത്. ഞാൻ എപ്പോഴാണ് കാമാഖ്യയെ പറ്റി കേട്ടത് ? ഓർക്കുന്നില്ല. പക്ഷെ കേട്ട നാൾ മുതൽ അങ്ങോട്ട് പോകാൻ ആഗ്രഹമുണ്ട്. ആഗ്രഹങ്ങളാണ് അവസരങ്ങൾ സൃഷ്ടിക്കുന്നത്. പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാൻ. പറയാൻ കഴിയുന്നതും പറയാൻ കഴിയാത്തതുമായ നൂറു കാര്യങ്ങൾ ഒരേ സമയം ഒത്തിണങ്ങുമ്പോൾ, ചിലത് സംഭവിക്കും. അങ്ങനെയാണ് കാമാഖ്യ യാത്ര നടന്നത്. ഇന്ത്യയുടെ തന്ത്ര പാരമ്പര്യത്തിന്‍റെ തൊട്ടിൽ എന്നാണ് കാമാഖ്യ അറിയപ്പെടുന്നത്’.