ഫോണില്‍ നിരവധി സ്ത്രീകളുടെ വീഡിയോ; ആലപ്പുഴയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം
ആലപ്പുഴ: രഹസ്യ ബന്ധമുണ്ടായിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ആരോപണവിധേയന്‍. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഏരിയാ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റിരുന്നു. ഇതിനിടയിൽ മൊബൈൽ ഫോൺ തെറിച്ചുപോയി. പെൺകുട്ടിയുടെ ചിത്രം എടുത്തിട്ടുണ്ടോ എന്നറിയാൻ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വീഡിയോകൾ കണ്ടെത്തിയത്.
ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ 34 സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങളാണ് ഫോണിൽ ഉണ്ടായിരുന്നത്. പൊലീസിൽ പരാതി നൽകാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാനെ വിവരം അറിയിക്കുകയായിരുന്നു. ഇക്കാര്യം അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം.