ഡൽഹി കോർപറേഷൻ ഭരണം എഎപിക്കെന്ന് എക്സിറ്റ് പോൾ ഫലം
ന്യൂഡൽഹി: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) എഎപി മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് എഎപിയുടെ വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയാണ് കോർപറേഷൻ ഭരിക്കുന്നത്.
ആജ് തക് – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം, എഎപി 149-171, ബിജെപി 69-91, കോൺഗ്രസ് 3-7 എന്നിങ്ങനെയാണ് സീറ്റ് നില.