മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ നിയമം പ്രഖ്യാപിച്ച് അബുദാബി
അബുദാബി: മദ്യവിൽപ്പനയ്ക്കും വിതരണത്തിനുമായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. വിതരണ കമ്പനികൾക്കും റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ മാനേജർമാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യത്തിന്റെ ചേരുവകൾ, ഉത്ഭവം, നിർമ്മാതാവ്. മദ്യത്തിന്‍റെ കാലപരിധി, ശതമാനം എന്നിവയുടെ വിശദാംശങ്ങൾ ലേബലിൽ വ്യക്തമാക്കണം. പുതിയ നിയമമനുസരിച്ച് മദ്യത്തിന്‍റെ ഏറ്റവും കുറഞ്ഞ അളവ് 0.5 ശതമാനമായിരിക്കണം.