നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: വഴയിലയിൽ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു. റിമാൻഡ് പ്രതിയായ രാജേഷ് പുലർച്ചെ രണ്ട് മണിയോടെയാണ് പൂജപ്പുര ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്തത്.
ശുചിമുറിയിൽ ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നാണ് അധികൃതർ പറയുന്നത്. ജയിൽ അധികൃതർ ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ചയാണ് വഴയിലയിലെ തിരക്കേറിയ റോഡിൽ വച്ച് രാജേഷ് പങ്കാളിയായ സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ സിന്ധു തൽക്ഷണം മരിക്കുകയായിരുന്നു.