ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ആരോപണം; വി.ടി ബല്‍റാമിനെതിരെ കേസ്
കൊല്ലം: കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമിനെതിരെ കേസെടുത്തു. ഹിന്ദു ദൈവങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്തതിനാണ് കേസ്. കൊല്ലം സ്വദേശി ജി.കെ. മധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് ബൽറാമിനെതിരെ കേസെടുത്തിരിക്കുന്നത്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്?
ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ!,’ എന്ന അടിക്കുറിപ്പോടെ
ഹനുമാൻ, ശ്രീരാമൻ, ശിവൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ചതിനാണ് ബൽറാമിനെതിരെ കേസെടുത്തിരിക്കുന്നത്.