മദ്യവിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ഗോവിന്ദൻ

കൊച്ചി: വെയിലിലും മഴയിലും വരി നിന്ന് മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം. വി. ഗോവിന്ദൻ. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദേശം നൽകി.