നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മലയാള ചലച്ചിത്ര നടൻ കൊച്ചുപ്രേമൻ അന്തരിച്ചു.68 വയസായിരുന്നു.തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മലയാള ഹാസ്യ മേഖലയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ നടനായിരുന്നു അദ്ദേഹം.

എഴു നിറങ്ങളാണ് ആദ്യ സിനിമ. ദില്ലിവാല രാജകുമാരൻ,  ഇരട്ടക്കുട്ടികളുടെ അച്ഛൻ,ഗുരു,തെങ്കാശിപ്പട്ടണം,ദി പ്രീസ്റ്റ്, കടുവ തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ