Latestവിനോദം

നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ട്

ചെന്നൈ: നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് താരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ശരത് കുമാറിന്‍റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.