നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതിൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനാ ഫലം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസിൽ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഹർജി നൽകിയത്.

നടിയെ ആക്രമിച്ച കേസിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഡിജിറ്റൽ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് പരിശോധനാ ഫലം വ്യക്തമാക്കുന്നു. പരിശോധനയിൽ മജിസ്ട്രേറ്റ് കോടതി, ജില്ലാ കോടതി, വിചാരണക്കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് തുറന്നതായി കണ്ടെത്തി. രേഖപ്പെടുത്താതെ തുറന്നുപരിശോധിച്ചത് നിയമവിരുദ്ധമാണ്. മെമ്മറി കാർഡിന്‍റെ പരിശോധനാഫലം വിചാരണക്കോടതി ക്രൈംബ്രാഞ്ചിന് കൈമാറി.