നടിയെ ആക്രമിച്ച കേസ്; ഹർജികള്‍ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ വിരമിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ നിർദ്ദേശം.

2019 നവംബർ 29ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ബെഞ്ചിന്‍റെ ഭാഗമായിരുന്നു, കേസിന്‍റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉത്തരവിട്ട ബെഞ്ചിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്.

വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ വിചാരണക്കോടതി ജഡ്ജിയും സാവകാശം തേടി.