വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസിലാക്കണമെന്ന് നടി രഞ്ജിനി

വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ ജീവൻ അപഹരിച്ച ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളുടെ ഉല്ലാസയാത്രകൾ കെഎസ്ആർടിസി ബസുകളിലാക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉല്ലാസയാത്രകളും സർക്കാർ ബസുകളിൽ നടത്തണം.

ഇത് കൂടുതൽ ഭയാനകമായ അപകടങ്ങൾ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യും,” രഞ്ജിനി കുറിച്ചു. 2018 ൽ ഉദ്ഘാടനം ചെയ്ത കെടിഡിസി ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും രഞ്ജിനി ചോദിച്ചു.

വളരെ കർശനമായ മോട്ടോർ വാഹന നിയമങ്ങൾ ഉള്ളപ്പോൾ സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകൾ, സൈറണുകൾ മുതലായവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.