അദാനി ഗ്രൂപ്പിന്റെ കടം 2.6 ലക്ഷം കോടിയിലേക്ക്

മുംബൈ: സിമന്‍റ് നിർമാതാക്കളായ ഹോൾസിമൻ്റിൻ്റെ ഇന്ത്യാ ബിസിനസ്സ് ഏറ്റെടുക്കുന്നത് അദാനി ഗ്രൂപ്പിന് 40,000 കോടി രൂപയുടെ കടം കൂടി വർദ്ധിപ്പിക്കും. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ കടബാധ്യത ഏകദേശം 2.6 ട്രില്യൺ രൂപയിലെത്തിയതായി ക്രെഡിറ്റ് സ്യൂസ് നടത്തിയ വിശകലനത്തിൽ പറയുന്നു. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്‍റെ കടം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രില്യൺ രൂപയിൽ നിന്ന് 2.2 ട്രില്യൺ രൂപയായി ഉയർന്നു.

“മൊത്തത്തിലുള്ള കടത്തിന്റെ അളവ് ഉയര്‍ന്നിട്ടുണ്ടെങ്കിലും, തുറമുഖ ബിസിനസ്സിന്റെ വിപുലീകരണം, ഹരിത ഊര്‍ജത്തിലെ നിക്ഷേപം, ട്രാന്‍സ്മിഷന്‍ ബിസിനസ്സ് ഏറ്റെടുക്കല്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ പുതിയ മേഖലകളിലേക്ക് (അദാനി എന്റര്‍പ്രൈസസ്) കടന്നുകയറുന്നത് ദീര്‍ഘകാല കാലാവധിയുള്ള ബോണ്ടുകള്‍ക്കും ധനകാര്യ സ്ഥാപന (എഫ്ഐ) ലെന്‍ഡര്‍മാര്‍ക്കും അനുകൂലമായി കടം വൈവിധ്യവത്കരിക്കാന്‍ ഗ്രൂപ്പിന് കഴിഞ്ഞു എന്ന് ക്രെഡിറ്റ് സ്യൂസ് പറയുന്നു.”