കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ആകാശ എയർ സർവീസ് അടുത്ത മാസം മുതൽ

നെടുമ്പാശ്ശേരി: ആകാശ എയർ അടുത്ത മാസം കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് ആരംഭിക്കും. സെപ്റ്റംബർ 26 മുതൽ ആണ് പ്രതിദിന സർവീസ് ആരംഭിക്കുക.
വൈകിട്ട് 5 മണിക്ക് ചെന്നൈയിൽ നിന്ന് സർവീസ് ആരംഭിക്കും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തും. രാത്രി 7.15ന് നെടുമ്പാശ്ശേരിയിൽ നിന്ന് തിരിച്ച് രാത്രി 8.40ന് ചെന്നൈയിലെത്തും.