‘വാര്‍ഷികാഘോഷ വേളയില്‍’ താലിബാനെതിരെ അഫ്ഗാന്‍ മിഷനുകള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഒരു വർഷമായി. 2021 ഓഗസ്റ്റിൽ താലിബാൻ സൈന്യം തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തു.

ഈ സാഹചര്യത്തിൽ താലിബാൻ നേതാക്കൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിവിധ അഫ്ഗാൻ നയതന്ത്ര മിഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

താലിബാൻ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പകരം ജനങ്ങളുടെ മേൽ “ഡ്രാക്കോണിയൻ നിയമങ്ങൾ” അടിച്ചേൽപ്പിച്ചുവെന്നും നയതന്ത്ര മിഷനുകള്‍ പ്രതികരിച്ചു.