40 വർഷത്തിന് ശേഷം സ്റ്റേഷനിലെത്തി കൊലപാതകത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കൊലയാളി
40 വർഷം മുമ്പ് നടന്ന ഒരു കൊലപാതകം അവിചാരിതമായി തെളിഞ്ഞതിന്റെ ഞെട്ടലിൽ പൊലീസ്. 40 വർഷത്തിന് ശേഷം കൊലപാതകം നടത്തിയ ആൾ തന്നെ പൊലീസ് സ്റ്റേഷനിലെത്തി താൻ നടത്തിയ കൊലപാതകത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ജോൺ പോൾ എന്ന 61 കാരനാണ് 1980 ൽ താൻ ഒരാളെ കൊന്നതായി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വെളിപ്പെടുത്തിയത്. 1980 ജൂൺ ആറിന് പോർട്ടറും പാർട്ട് ടൈം ബാർമാനുമായ ആന്റണി ബേർഡ് എന്ന 42കാരനെ വെസ്റ്റ് ലണ്ടനിലെ ഒരു ഫ്ലാറ്റിൽ നഗ്നനായി കൈകൾ ബന്ധിച്ച്, കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
41 വർഷം ഈ കൊലപാതകം ആര് നടത്തി എന്നതും എന്ത് സംഭവിച്ചു എന്നതും ദുരൂഹമായി തുടരുകയായിരുന്നു. ജോൺ പോൾ നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരോട് ആന്റണിയെ താനന്ന് അടിച്ച് കൊല്ലുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു.