നാല് ദിവസത്തിന് ശേഷം നഷ്ടം നേരിട്ട് വിപണി; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു
മുംബൈ: ആഭ്യന്തര സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 60906.09 ലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 18082.80ലും വ്യാപാരം അവസാനിപ്പിച്ചു.
നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് സൂചികകൾ ഇടിയാൻ കാരണമായി. ഇന്ന് 152 ഓഹരികളുടെ വില ഉയർന്നപ്പോൾ 1,615 ഓഹരികളുടെ വില ഇടിഞ്ഞു. 135 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു.