സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സോണിയയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: “അമ്മേ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, ലോകം എന്തു പറഞ്ഞാലും ചിന്തിച്ചാലും അതൊന്നും സാരമില്ല. സ്നേഹത്തിനുവേണ്ടിയാണ് നിങ്ങൾ എല്ലാം ചെയ്തതെന്ന് എനിക്കറിയാം” പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം കൈമാറിയതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സോണിയ ഗാന്ധി ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഛായാചിത്രം ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് പ്രിയങ്ക ഈ വാക്കുകള്‍ കുറിച്ചത്.

കോൺഗ്രസ് പ്രവർത്തകർ തന്ന സ്നേഹത്തിലും ബഹുമാനത്തിലും താൻ അഭിമാനിക്കുന്നുവെന്നും ജീവിതത്തിന്‍റെ അവസാന ശ്വാസം വരെ അത് അനുഭവിക്കുമെന്നും അധ്യക്ഷ സ്ഥാനം ഖാർഗെയ്ക്ക് കൈമാറുന്ന ചടങ്ങിൽ സോണിയ ഗാന്ധി പറഞ്ഞു.