സൂമിന് പിന്നാലെ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ച് വാട്സ് ആപ്പും

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് വാട്സ്ആപ്പ്. തെറ്റ് ചൂണ്ടിക്കാണിച്ച് ട്വീറ്റ് തിരുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടപ്പോൾ, മാപ്പ് നീക്കം ചെയ്ത ശേഷം വാട്ട്സ്ആപ്പ് ഖേദം പ്രകടിപ്പിച്ചു.

ഇതാദ്യമായല്ല കേന്ദ്രമന്ത്രി ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. സൂം സിഇഒ എറിക് യുവാനും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.