‘മോദിക്കെതിരെ പ്രകടനം നടത്താൻ എസ്എഫ്ഐയ്ക്ക് ധൈര്യമുണ്ടോ?’
കൽപ്പറ്റ: മോദി നിർത്തിയിടത്ത് നിന്നാണ് പിണറായി വിജയൻ തുടങ്ങിയതെന്നത് സങ്കടകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബഫർ സോൺ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്ന മോദിക്കെതിരെ പ്രകടനം നടത്താൻ എസ്.എഫ്.ഐക്ക് ആമ്പിയർ ഉണ്ടോയെന്നും അദ്ദേഹം കൽപ്പറ്റയിൽ ചോദിച്ചു.
ഒരു പാർലമെന്റ് അംഗത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് രാഹുൽ ഗാന്ധി ചെയ്തു.
മോദിയുടെയും അമിത് ഷായുടെയും ഇ.ഡി രാഹുൽ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. രാവും പകലും ഇ.ഡിക്ക് മുന്നിൽ ഇരുന്നാൽ രാഹുൽ ഗാന്ധി ക്ഷീണിച്ച് വിയർക്കുമെന്ന് കരുതി. എന്നാൽ ചോദ്യം ചെയ്യൽ നിർത്തി അവർക്ക് പോകേണ്ടിവന്നു. മോദി നിർത്തിയിടത്തുനിന്നാണ് കൽപ്പറ്റയിലൂടെ പിണറായി വിജയൻ ആരംഭിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.