മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടി: സരിത

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്ന് സരിത എസ് നായർ. സ്വപ്നയുടെ കൈവശം ഒരു തെളിവുമില്ലെന്നും, മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് സ്വപ്ന ജയിലിൽ വെച്ച് തന്നോട് പറഞ്ഞിരുന്നതായും സരിത പറഞ്ഞു.

അതേസമയം, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യമൊഴി നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകൻ പറഞ്ഞു. സ്വപ്നയ്ക്ക് തെളിവില്ലെന്നും പിസി ജോർജ്, ക്രൈം നന്ദകുമാർ, അജികൃഷ്ണൻ എന്നിവരാണ് വിവാദത്തിന് പിന്നിലെന്നും സരിത ആരോപിച്ചു.