അഗ്നിപഥ് പ്രക്ഷോഭം; പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി റെയിൽവേ

തിരുവനന്തപുരം: അഗ്നീപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകുന്നത് റെയിൽവേ നിർത്തിവെച്ചു. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം, തമിഴ്നാട്ടിലെ നാഗർകോവിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുന്നത് നിർത്തിയത്.

ജൂൺ 20ന് വൈകുന്നേരം 6 മണി വരെയാണ് പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കുള്ള നിരോധനം. തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചുവെന്ന സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി. ഗതാഗതം ആവശ്യമുള്ളവർക്ക് എസ്കോർട്ട് സംവിധാനം ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു.