ഊരുളുങ്കല്‍ മുഖ്യമന്ത്രിയുടെ അദാനി, എഐ ക്യാമറാ അഴിമതിയില്‍ പിണറായുടെ കുടുംബത്തിനും പങ്ക്; കെ സുധാകരന്‍

കണ്ണൂര്‍: എഐ ക്യാമറാ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എഐ ക്യാമറ അഴിമതിയില്‍ പങ്കെന്ന് കെ സുധാകരന്‍. ഒരു മന്ത്രിമാരും ഇതേ പറ്റി മിണ്ടുന്നില്ലെന്നും, പിണറായിയെ പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. നട്ടെല്ലുണ്ടെങ്കില്‍ സെമി ജുഡീഷ്യല്‍ അന്വേഷണമെങ്കിലും പ്രഖ്യാപിക്കണമെന്നും, ഊരുളുങ്കല്‍ പിണറായുടെ അദാനിയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.