കേരളം

എഐ ക്യാമറ ആരോപണം; മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: എഐ ക്യാമറ ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എല്‍ഡിഎഫിന്റെ രണ്ടാം വാര്‍ഷികത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് മന്ത്രി വ്യക്താമാക്കി.

പണം സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു തരണം എന്നായിരുന്നു അല്‍ഹിന്ദിന്റെ പരാതി.എന്നാല്‍ എസ്ആര്‍ഐടിയുമായി അല്‍ഹിന്ദ് ഒപ്പിട്ട കരാര്‍ പ്രകാരം 5 വര്‍ഷം കഴിഞ്ഞേ പണം നല്‍കാന്‍ കഴിയുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പള്‍ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചതായും മന്ത്രി രാജീവ് വ്യക്തമാക്കി.