സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയ എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് തിരിച്ചു

കണ്ണൂർ: ഇന്നലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ബെംഗളൂരു വഴി ഡൽഹിയിലേക്ക് തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വന്നിരുന്നു.

ഡൽഹിയിലേക്ക് ടേക് ഓഫ് ചെയ്ത വിമാനം ഇന്നലെ 10 മിനിറ്റിന് ശേഷം തിരിച്ചിറക്കിയിരുന്നു. വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ 9.50ന് കണ്ണൂരിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ നമ്പർ എഐ 425 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. 135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്ര തടസ്സപ്പെട്ടതോടെ യാത്രക്കാർ എയർലൈൻ പ്രതിനിധികളുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നീട് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്ര ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.