വായു നിലവാരം മെച്ചപ്പെടുന്നു; മലിനീകരണ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഈ ആഴ്ച വീണ്ടും തുറക്കും. മലിനീകരണ തോത് മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ചില നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു.

ചാരനിറത്തിലുള്ള അന്തരീക്ഷത്തിലേക്കാണ് തലസ്ഥാന നിവാസികൾ ദിവസവും ഉണരുന്നത്. തണുത്തതും കനത്തതുമായ വായു അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതിൽ നിന്നുള്ള പുകയാൽ നഗരത്തെ മൂടുന്നു. ഇത് 20 ദശലക്ഷം ആളുകളിൽ ശ്വാസകോശ രോഗങ്ങൾ വർദ്ധിപ്പിക്കുന്നു.

നഗരത്തിലെ മിക്കവാറും എല്ലാ മോണിറ്ററിംഗ് സ്റ്റേഷനുകളിലെയും വായു ഗുണനിലവാര സൂചിക 300 നും 400 നും ഇടയിലോ അല്ലെങ്കിൽ “വളരെ മോശം” വിഭാഗത്തിലോ ആയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ആഴ്ച സൂചികയുടെ റീഡിംഗ് 400നും-500നും ഇടയിൽ ആയിരുന്നു.