രാജ്യദ്രോഹക്കേസ്; ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾക്ക് സ്റ്റേ

കൊച്ചി: ‘ജൈവായുധ’ പരാമർശത്തിൻറെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരും ലക്ഷദ്വീപ് ഭരണകൂടവും തനിക്കെതിരെ നൽകിയ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആയിഷ ഹൈക്കോടതിയെ സമീപിച്ചത്.

2021 ജൂൺ 7 ൻ നടന്ന ചാനൽ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപ് ജനതയ്ക്കെതിരെ ജൈവായുധം പ്രയോഗിച്ചെന്ന തരത്തിൽ കേസെടുത്തത്.