മാസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30% ഇളവുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി
യുഎഇ: അജ്മാനിൽ മാസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. പൊതുബസുകൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.
പൊതുഗതാഗത സേവനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പൂർത്തീകരിക്കുന്നതിനായി അജ്മാനിലെ ബസ് ഫ്ലീറ്റ് അടുത്തിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പൊതുജന സേവനം ഉറപ്പാക്കുന്നതിനായി 12 മുതൽ 14 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് തരം ബസുകൾ കൂടി അതോറിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്.
മസാർ കാർഡിനായി അപേക്ഷിക്കാൻ, www.ta.gov.ae എന്ന അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിലെ അജ്മാൻ സെൻട്രൽ ബസ് സ്റ്റേഷൻ സന്ദർശിക്കുകയോ ചെയ്യാം.